ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനെതിരെ സൈബര്‍ സെല്ലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ്
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് തടയുന്നതിന് സൈബര്‍ ഡോമും റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസും ചേര്‍ന്ന് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ബാങ്കിംഗ് വിഭാഗങ്ങളെയും സൈബര്‍ സെല്ലുകളെയും യോജിപ്പിച്ചാണ് സ്റ്റോപ് ബാങ്കിംഗ് ഫ്രോഡ് എന്ന ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.
ഒടിപി വഴി തട്ടിപ്പിനിരയാകുന്ന വ്യക്തികള്‍ എത്രയം വേഗം സൈബര്‍ സെല്ലുമായി ബന്ധപ്പെടണം. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ഈ വിവരം ഗ്രൂപ്പില്‍ അറിയിക്കും. തുടര്‍ന്ന് ബാങ്ക്, വാലറ്റ് അധികൃതര്‍ ഉടന്‍ തന്നെ ആ പണമിടപാട് മരവിപ്പിക്കും.
പിന്നീട് പരാതി വിശദമായി പരിശോധിച്ച ശേഷം അക്കൌണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കും. തട്ടിപ്പ് നടന്നയുടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ മാത്രമേ ഈ നടപടി സാധ്യമാകൂ.
ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകളില്‍ ഇരയാകുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. വ്യാജ ഫോണ്‍ കോളുകളിലൂടെയും ഒടിപി മെസേജുകളിലൂടെയും മറ്റുമാണ് തട്ടിപ്പുകളിലധികവും നടക്കുന്നത്.