വെറ്ററിനറി സബ് സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റി ദുരിതത്തിലായി കര്‍ഷകര്‍
ക്ഷീരകര്‍ഷകര്‍ കൂടുതലുള്ള മൊതക്കരയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റിട്ടയര്‍ ചെയ്തതോടെവെറ്ററിനറി സബ് സെന്ററിന്റെ പ്രവര്‍ത്തനം മാസങ്ങളായി താളംതെറ്റിയിരിക്കുകയാണ്.മൃഗസംരക്ഷണ വകുപ്പിന്റെ സേവനം കൃത്യമായി ലഭിക്കാത്തതിനാല്‍പണം നല്‍കി സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സേവനമാണ് പ്രദേശത്തെ കര്‍ഷകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്
വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകര്‍ ഉള്ള പ്രദേശങ്ങളിലൊന്നായ മൊതക്കരയില്‍ വെറ്റിനറി സബ് സെന്റര്‍ നിലവിലുണ്ടായിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റിട്ടേഡ് ആയി പോകുന്നതുവരെ ക്ഷീരകര്‍ഷകര്‍ക്കും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ള ആളുകള്‍ക്കും പരിശോധിച്ച് മരുന്നുകള്‍ നല്‍കിയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സെന്റര്‍ പ്രവര്‍ത്തനം ഇപ്പോള്‍ ആകെ താളം തെറ്റിയ അവസ്ഥയിലാണ്.ഒരു ജോലിക്കാരി മാത്രമാണ് സെന്ററില്‍ ഉള്ളത്.
ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ പരിശീലനം പൂര്‍ത്തീകരിച്ച് സ്ഥിരമായി ജോലിക്ക് എത്തണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം.ക്ഷീര കര്‍ഷകരും മറ്റും മൃഗങ്ങള്‍ക്ക് രോഗം വന്നാല്‍ ആശ്രയംകിലോമീറ്റര്‍ അകലെയുള്ള മൃഗാശുപത്രിയാണ്. ഇവിടെ നിന്നു വേണം പശുക്കളുടെ പ്രസവവും മറ്റ് രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ എത്താന്‍. വെള്ളമുണ്ട പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ പശുക്കളില്‍ വൈറസ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയിലായ ക്ഷീരകര്‍ഷക മേഖലയ്ക്ക് ഇത്തരത്തില്‍ ജീവനക്കാര്‍ ഇല്ലാതെ സേവനം ലഭിക്കാത്തത് കടുത്ത ദുരിതമായിരിക്കുകയാണ്