പി.വി. ജോണിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
പി.വി. ജോണിന്റെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.കൊയിലേരി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ പി.വി. ജോണിന്റെ കബറിടത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയിലും അനുസ്മരണ ചടങ്ങിലും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.വി.ജോണ്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സമയത്താണ്‌വിട വാങ്ങിയത്.പി.വി. ജോണിന്റെ വേര്‍പാട് 5 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നികത്താനാവത്ത വിടവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ നഷ്ടമാണ് ഇതുമൂലം വന്നതെന്നും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ജില്ലയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവായ സി.അഷ്‌റഫ് പറഞ്ഞു. എ.എന്‍.നിഷാന്ത് അധ്യക്ഷത വഹിച്ചു.ജേക്കബ് സെബാസ്റ്റ്യന്‍, കമ്മന മോഹനന്‍, ജിബിന്‍ മാമ്പള്ളില്‍, വിജയന്‍ തുണ്ടത്തില്‍, മുസ്തഫ എറമ്പയില്‍, നൗഷാദ് വരടി മൂല, ലിമ്പിന്‍ കൊയിലേരി, ലാജി പടിയറ, ഷിബു വാഴോലില്‍, ശാന്തി പ്രസാദ്, ജോര്‍ജ് പടിയറ തുടങ്ങിയവര്‍ പ്രസംഗിച്ചു.