ഉറവ് ‘ഇന്ന് മുളയുടെ പര്യായം
സുസ്ഥിര വികസന മാതൃകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം
മുളയുടെ വ്യത്യസ്തമായ നിര്‍മ്മിതികള്‍ കൊണ്ടും, വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, ശ്രദ്ധേയമാവുകയാണ്.
24 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നിന്നും, തൃശ്ശൂരില്‍ നിന്നും വയനാട് ചുരം കയറിയെത്തിയ ഒരു കൂട്ടം ആള്‍ക്കാരുടെ സൗഹൃദ കൂട്ടായ്മയായി ആരംഭിച്ച മുട്ടില്‍ തൃക്കൈപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ‘ഉറവ് ‘ഇന്ന് കേരളത്തില്‍ മുളയുടെ പര്യായമായാണ് അറിയപ്പെടുന്നത്. ഇടക്കാലത്തു ഒരു തളര്‍ച്ച ബാധിച്ചുവെങ്കിലും പുനഃസംഘടനയിലൂടെയും പുനരാവിഷ്‌കരണങ്ങളിലൂടെയും വീണ്ടും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന മുള നഴ്‌സറി, മുളയുടെ കാര്‍ഷിക സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പ്ലാന്റേഷന്‍ പരിപാടികള്‍, ബാംബൂ കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍, പരിശീലന പരിപാടികള്‍, ബാംബൂ ആര്‍ട്ട്, ബാംബൂ പോളുകളുടെയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെയും വിപണനം , മുളയുമായി ബന്ധപ്പെട്ട വിവിധ പ്രൊജക്ടുകള്‍ എന്നിങ്ങനെ വളരെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഉറവില്‍ നടക്കുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികളുമായി ചേര്‍ന്ന് മുളയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പദ്ദതികളും ഉറവ് നടപ്പിലാക്കുന്നു.ഉറവിന്റെ ലൈവ്ലിഹുഡ് സപ്പോര്‍ട്ട് പദ്ധതിയിലൂടെ മുളയുടെ മേഖലയില്‍ പണിയെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ട്രെയിനിങ് നല്‍കി സ്വയം സഹായ സംഘങ്ങള്‍ രൂപികരിച്ചു. ഇതു മൂലം
നൂറോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുന്നു. എന്തു കൊണ്ടും
വിപണനത്തിന് പുറമെ വ്യത്യസ്തതയാര്‍ന്ന കാഴ്ച്ചകള്‍ കൂടി വയനാടിന് സമ്മാനിക്കുകയാണ് ‘ഉറവ് ‘