വന്യമൃഗങ്ങള്‍ക്ക് അഭയകേന്ദ്രം: പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

0

വയനാട് വന്യജീവിസങ്കേതത്തില്‍ വന്യമൃഗങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന അഭയകേന്ദ്രത്തിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കുറിച്യാട് റെയിഞ്ചിലെ വനലക്ഷ്മി പെപ്പര്‍യാര്‍ഡിലാണ് നിര്‍മ്മാണം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്. 78 ലക്ഷം രൂപ ചെലവഴിച്ച് കടുവ, പുലി, വൈല്‍ഡ് ഡോഗ് അടക്കമുളള വന്യമൃഗങ്ങള്‍ക്കായാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്.

പരുക്കേറ്റും മറ്റും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്ന അപകടകാരികളായ കടുവ പുലി, വൈല്‍ഡ് ഡോഗ് എന്നിവയ്ക്കായാണ് വയനാട് വന്യജീവിസങ്കേതത്തില്‍ അനിമല്‍ ഹോസ്പെയ്സ് സെന്റര്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ബത്തേരി പുല്‍പ്പള്ളി റോഡില്‍ നാലാംമൈല്‍, ബത്തേരി വടക്കനാട് റോഡില്‍ നിന്നും പച്ചാടി എന്നിവക്ക് ഇടയിലായുള്ള പെപ്പര്‍ യാര്‍ഡിലാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്. 78 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. നിലവില്‍ വനലക്ഷ്മി കുരുമുളക് തോട്ടത്തിലെ പെപ്പര്‍യാര്‍ഡിലാണ് അഭയകേന്ദ്രം നിര്‍ക്കുന്നത്. വന്യമൃഗങ്ങളെ പാര്‍പ്പിക്കുന്നതിനായി ഹോള്‍ഡിംഗ് റൂം, വിഹരിക്കുന്നതിനായി ചുറ്റും കമ്പിവേലി കെട്ടിയ പടോക്ക്, ചികില്‍സ മുറി, ജീവനക്കാര്‍ക്കുള്ള മുറി എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ വയനാട്ടില്‍ നിന്നും പിടിക്കുന്ന കടുവ, പുലി തുടങ്ങിയവയെ വനംപ്രദേശത്ത് തുറന്നുവിടുന്നതിനും മൃഗശാലകളിലേക്ക് മാറ്റുന്നതിന്നും വനംവകുപ്പ് വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് അഭയം കേന്ദ്രം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!