അങ്കണ്‍വാടികള്‍ ഹൈടെക്ക് ആകും

0

ഇന്ത്യയിലെ മുഴുവന്‍ അങ്കണ്‍വാടികളെയും ഹൈടെക്ക് ആക്കി മറ്റുവാന്‍ ഒരുങ്ങി അന്താ രാഷ്ട്ര സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു വും (ഡി എഫ് വൈ ),സെല്‍ക്കോ ഫൗണ്ടേഷനും.ആദ്യഘട്ടത്തില്‍ വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ച 20 സസ്റ്റയിനബിള്‍ മോഡല്‍ അങ്കണ്‍വാടി പ്രൊജക്റ്റ് ജില്ലാ തല ഉദ്ഘാടനം വൈത്തിരി പഞ്ചായത്തിലെ ചുണ്ടശ്രീപുരം അങ്കണ്‍വാടിയില്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നിര്‍വ്വഹിച്ചു, കൂടുതല്‍ അങ്കണ്‍വാടികള്‍ ഹൈടെക് ആകുന്നതിന് എല്ലാവിധസഹകരണങ്ങളും ഉണ്ടാകുമെന്ന് കലക്ടര്‍ .

2007-ല്‍ രൂപീകൃതമായ ഡോക്ടേഴ്‌സ് ഫോര്‍ യു 2018-ലെ പ്രളയത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് കൈതാങ്ങായാണ് വയനാട്ടില്‍ എത്തിയത്, തുടര്‍ന്ന് ജില്ലയിലെ സാമൂഹിക, ആരോഗ്യ മേഖലകളില്‍ സജീവമായിരുന്നു. 2019-ല്‍ ആണ് ഡി എഫ് വൈ യുടെയും സെല്‍ക്കോ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ അങ്കണ്‍വാടികളെ ഹൈടെക്ക് ആക്കുക എന്ന ലക്ഷ്യത്തോടെ മോഡല്‍ അങ്കണ്‍വാടി പ്രോജക്റ്റിന് തുടക്കം കുറിച്ചത.് ആദ്യ ഘട്ടം എന്ന നിലയില്‍ ഇന്ത്യയില്‍ 40 അങ്കണ്‍വാടികളില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത.്

 

ഇതില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത 20 അങ്കണ്‍വാടികള്‍ വയനാട് ജില്ലയില്‍ നിന്നും ഉള്ളതാണ.്ചുവരുകളില്‍ കുട്ടികള്‍ക്കായി ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാകുകയും സോളാര്‍ , ഫര്‍ണ്ണിച്ചര്‍, ടി വി, എന്നിവ പദ്ധതിയുടെ ഭാഗമായിട്ടുള്ള അങ്കണ്‍ വാടികളില്‍ സ്ഥാപിക്കുകയും ചെയ്തു.ഒപ്പം കുട്ടികളുടെ അമ്മമാര്‍ക്കും, കൗമാര പ്രായക്കാര്‍ക്കും, ഗര്‍ഭിണികള്‍ക്കും ബോധവത്കരണ ക്ലാസ്സുകളും നല്‍കി. ചടങ്ങില്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു, ഡി എഫ് വൈ പ്രൊജക്റ്റ് മാനേജര്‍ സൂസന്‍ പ്രൊജക്റ്റ് അവലോകനം നടത്തി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം വി വിജേഷ്, എ ഡി എം അജീഷ്, ഡിസ്ട്രിക്ട് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സൈന കെ ബി, ഐ സി ഡി എസ് വൈത്തിരി സൂപ്പര്‍വൈസര്‍ സുമിത, ഷമീര്‍ ചുണ്ടേല്‍, സുള്‍ഫീന അങ്കണ്‍വാടി വര്‍ക്കര്‍മാരും ചടങ്ങില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!