മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി.
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിള്‍ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. .മാറ്റാര് ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. സ്ത്രീകളാരും സംഘത്തില്‍ ഉണ്ടായിരുന്നില്ല.രാവിലെ ഒമ്പതേകാലോട് കൂടിയാണ് പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തു ന്നവരെ കുറിച്ച് അറിയിക്കാന്‍ സമീപ ജില്ലകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.