വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്

0

കാര്‍ഷികമേഖല കൂടിയായ തന്റെ സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തിയാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റിട്ടത്.വയനാട്ടിലെ കാലവസ്ഥയിലൂടെയും പ്രകൃതി ഭംഗിയിലൂടെയും കടന്ന് പോയി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്ന വീഡിയോ ഇതിനകം തന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.
കാര്‍ഷിക ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് 200 ദിവസം പൂര്‍ത്തിയായപ്പോഴാണ് കര്‍ഷകരുടെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി എം പി ട്വീറ്റ് ചെയ്തത്.

കാപ്പി, ഏലം അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും എം പിയുടെ ട്വീറ്റില്‍ പറയുന്നു. കാര്‍ഷികവിളകളുടെ മികച്ച ഉല്പാദനത്തിനായി നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വളങ്ങളുടെ അമിതവിലയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുകയും അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സമരം 200 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കാര്‍ഷികമേഖല വന്‍ പ്രതിസന്ധികള്‍ അഭിമുഖീകരിച്ച് മുന്നോട്ടുപോകുമ്പോഴും സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകരുടെ ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!