അനധികൃതമായി കടത്താന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണം പിടികൂടി.
കമ്പളക്കാട് ടൗണില്‍ ബസ് സ്റ്റാന്റിനു സമീപം ഇന്ന് പുലര്‍ച്ചെ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് പനമരം സ്വദേശികളായ രണ്ടു പേരെ 400 ഗ്രാം സ്വര്‍ണ്ണ കട്ടികളോടെ പിടികൂടിയത്.പനമരം സ്വദേശികളായ അബ്ദുള്‍ നിസാര്‍ , മുഹമ്മദ് ലഫ്ത്താഷ് എന്നിവരാണ് പിടിയിലായത്.
സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.സ്റ്റേഷന്‍ ഐ.പി. പളനി.എം. വി , എസ്. ഐ. രാം കുമാര്‍ , ദിലിപ് കുമാര്‍ , വിപിന്‍ , നിസാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.