വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0

പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് കാലത്ത് 10ഓളം വ്യാജ ഏറ്റുമുട്ടലുകള്‍ ഇത്തരത്തില്‍ ഉണ്ടായതായി മുല്ലപ്പള്ളി പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പട്ടിണിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും യുവാക്കളെ വെടിവെച്ച് കൊല്ലലല്ല പരിഹാരമെന്നും അദ്ദേഹം.
നക്‌സലൈറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കു കൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാന്‍ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ വേണം. അതിന് പകരം വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി ചെറുപ്പക്കാരെ കുരുതി കൊടുക്കുന്നത് അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!