ഗ്ലോബല്‍ കെഎംസിസി ചികിത്സാ സഹായം നല്‍കി
രോഗികള്‍ക്കൊരു കാരുണ്യ ഹസ്തം സഹായ പദ്ധതിയുടെ ഭാഗമായി
ഗ്ലോബല്‍ കെഎംസിസി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായംവിതരണം നടത്തി .ഗ്ലോബല്‍ കെ.എം.സി.സി.വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം ഉദ്ഘാടനം ചെയ്തു.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലിം ലീഗ് സെക്രട്ടറി അഡ്വ അബ്ദുല്‍ റഷീദ് പടയന്‍ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍സെക്രട്ടറി പി വി എസ് മൂസയ്ക്ക് ഖത്തര്‍ കെഎംസിസി വയനാട് ജില്ലാ ജനറല്‍സെക്രട്ടറി റയീസ്. കെ.ഇ ചെക്ക് കൈമാറി .എസ്.ടി.യു. സംസ്ഥാന സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, ഷബീര്‍.കെ, ഹുസൈന്‍ കുഴിനിലം, കബീര്‍ മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു.ഗ്ലോബല്‍ കെ.എം സി.സി. കോ.ഓഡിനേറ്റര്‍ നിസാര്‍ പൈലറ്റ് സ്വാഗതം പറഞ്ഞു