അരുണ്‍ വിന്‍സെന്റിനും അബ്ദുക്കക്കും നാടിന്റെ സ്‌നേഹാദരം

0

ദൂരദര്‍ശന്‍ അവാര്‍ഡ് നേടിയ അരുണ്‍ വിന്‍സെന്റിനും കളിപ്പാട്ടങ്ങളുടെ കൂട്ടുകാരന്‍ അബ്ദുക്കക്കും നാടിന്റെ സ്‌നേഹാദരം.എണ്‍പത്തിയഞ്ചാം വയസ്സിലും പ്രായം തളര്‍ത്താതെ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടിയ വരദൂര്‍ സ്വദേശി അബ്ദുക്കയെയും അബ്ദുക്കയുടെ വാര്‍ത്ത ദുരദര്‍ശനിലൂടെ ലോകത്തെ അറിയിച്ച് അവാര്‍ഡിന് അര്‍ഹനായ ഡി.ഡി ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ അരുണ്‍വിന്‍സെന്റിനെയും വരദൂര്‍ എ.യു.പി സ്‌ക്കൂള്‍ പുര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ്മത്തണലിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

കേരളപിറവി ദിനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 85 വയസ്സിലും അബ്ദുക്ക പാഴ്മരത്തിലാണ് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിക്കും പരിസ്ഥിതിക്കും ദേഷം വരാതെ വീട്ടില്‍ ഇരുന്ന് പ്രായത്തെ തോല്‍പിച്ചാണ് അബ്ദുക്കയുടെ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണം. ഇത് ദേശീയ മാധ്യമമായ ദുരദര്‍ശനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ലക്ഷകണക്കിന് പ്രേക്ഷകര്‍ കാണുകയും ചെയ്തു. ഇതാണ് മികച്ച വാര്‍ത്തയ്ക്കുള്ള അവാര്‍ഡിന് അരുണ്‍ വിന്‍സെന്റിനെ അര്‍ഹനാക്കിയത്.

അവാര്‍ഡ് നേടിയ അരുണിനെയും അബ്ദുക്കയെയും റിട്ടയര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ കതിര്‍ വടിവേലു പൊന്നാടയണിച്ച് ആദരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് സാരിന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി കൃഷ്ണനന്ദ്, പി എസ് സുരേഷ് വി.എസ് രാജേഷ്, എം.പി അബുദള്‍ലത്തീഫ്, സി സുരജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!