കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, ആദിവാസി ഉപകുടുബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്ത് നവംബര്‍ 4 ന് അതാത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വച്ച് നടക്കുമെന്ന് എം.എല്‍. എ സി.കെ. ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാലത്ത് 10 മണി മുതല്‍ അദാലത്ത് ആരംഭിക്കും.
കോവിഡ് മാനദണ്ഡം അനുസരിച്ച് ഒരേ സമയം 20 പേര്‍ക്ക് മാത്രമാണ് പ്രവേശനം. വാര്‍ഡ് അടിസ്ഥാനത്തില്‍ സമയം നിശ്ചയിച്ചു നല്‍കുന്നതാണ്. ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കാനും മറ്റുമുള്ള അക്ഷയ സെന്റിന്റെയും ഫോട്ടോഗ്രാഫര്‍മാരുടെയും സൗകര്യം കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെഭാഗമായാണ് പരിപാടിസംഘടിപ്പിക്കുന്നത്. പഞ്ചായത്തുകളിലെ അദാലത്ത് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു .
.
കണിയാമ്പറ്റ -ജിയുപി സ്‌കൂള്‍
മുട്ടില്‍ – പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
കോട്ടത്തറ -എസ്എഎല്‍പിസ്‌കൂള്‍
കല്‍പ്പറ്റ – എച്ച്‌ഐഎംയുപി സ്‌കൂള്‍
മേപ്പാടി – ജിഎച്ച്എസ് സ്‌കൂള്‍ ജിഎച്ച്എസ് തൃക്കൈപ്പറ്റ
മുപ്പൈനാട് – അരപ്പറ്റ ഹൈസ്്കൂള്‍
എച്ച്‌ഐഎംയുപി സ്‌കൂള്‍ വൈത്തിരി
ജിഎച്ച്എസ് തരിയോട്
പടിഞ്ഞാറത്തറ – ജിഎച്ച്എസ് വെങ്ങപ്പള്ളി –
ആര്‍സിഎല്‍പി സ്‌കൂള്‍ വെങ്ങപ്പള്ളി