ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ പ്രവാസികളെ എംബസി വഴി സഹായിക്കുമെന്ന് കേരളീയ സമാജം

0

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ട്ടപ്പെട്ട മലയാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കാവശ്യമായ പിന്തുണ ഇന്ത്യന്‍ എംബസി വഴി സാധ്യമാക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസില്‍ പരാതിക്കാരുടെ വിഷയങ്ങള്‍ സമാജം ചാരിറ്റി – നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെ. ടി. സലിം, നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി എന്നിവര്‍ ഇന്ത്യന്‍ അംബാസഡറുടെ മുന്‍പാകെ വിശദമാക്കിയിട്ടുണ്ടെന്നും, സമാജം വഴി ഇരകളായവരുടെ വിവരങ്ങള്‍ എംബസിക്ക് നല്‍കി തുടര്‍ നടപടികള്‍ക്ക് സഹായിക്കുമെന്നും അവര്‍ അറിയിച്ചു. ഇക്കാര്യത്തിലും,ശമ്പള കുടിശിക, ട്രാഫിക് നിയമസഹായം എന്നിവക്കെല്ലാം എംബസി ലീഗല്‍ സെല്ലിന്റെ സഹായം അര്‍ഹര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി നല്‍കണമെന്നും ബഹ്റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ അംബാസഡറോട് ഓപ്പണ്‍ ഹൗസില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!