സര്‍ക്കാര്‍ നിലപാടിനെതിരെ എഫ്.ആര്‍.എഫ്
ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരെ വേട്ടയാടുമ്പോള്‍ സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നതായി എഫ്.ആര്‍.എഫ്. സര്‍ക്കാരിന്റെ ഇത്തരം നടപടിക്കെതിരെ നവംബര്‍ 2 ന് ലീഡ് ബാങ്കിനു മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരെ നേട്ടീസ് അയച്ച് വിളിച്ചു വരുത്തി വിചാരണ നടത്തി കേസ് വിധിയാക്കി മാറ്റിവെക്കുകയാണ്.ഇക്കാരണങ്ങളാല്‍ തന്നെ പിന്നീട് കര്‍ഷകന് വില്ലേജില്‍ നിന്നും ഒരു പേപ്പറുകള്‍ പോലും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.കേന്ദ്ര സര്‍ക്കാര്‍ വിവിധ ഇനങ്ങളില്‍ കോടികള്‍ നല്‍കുമ്പോള്‍ ഒരു പൈസ പോലും കര്‍ഷകന് കിട്ടുന്നില്ല.
കര്‍ഷകര്‍ക്കായി കോടികള്‍ റിസര്‍വ്വ് ബാങ്കില്‍ കെട്ടികിടക്കുകയാണ് ഇതിന്റെ മുതലും പലിശയും കൂട്ടിയാല്‍ കര്‍ഷകന്റെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതി തള്ളാന്‍ കഴിയും. പണക്കാരനോട് ഒരു നീതിയും പാവ പ്പെട്ടവനോട് മറ്റൊരു രീതിയുമാണ് സര്‍ക്കാരുകള്‍ തുടരുന്നത്.കൊവിഡ് പശ്ചാത്തലത്തിലും കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ മാറണമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ എഫ്.ആര്‍.എഫ് നേതാക്കളായ എന്‍.ജെ.ചാക്കോ, അഡ്വ: പി.ജെ.ജോര്‍ജ്, എ.എന്‍.മുകുന്ദന്‍, വിദ്യാധരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.