കല്ലൂര്‍ പാടശേഖരത്തിലാണ് കര്‍ഷകര്‍ക്ക് ദുരിതമായി ആന്ത നെല്‍കൃഷിയെ ഇല്ലാതാക്കുന്നത്. കൃഷിനാശത്തോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.കല്ലൂര്‍ പുഴയോട് ചേര്‍ന്നുള്ള പാടങ്ങളിലാണ് ആന്തയെന്ന കള നെല്‍ച്ചെടികളെ നശിപ്പിക്കുന്നത്.
നെല്‍വയലുകളില്‍ നെല്‍ച്ചെടിക്കൊപ്പം വളരുന്ന ഈ കള നെല്‍ച്ചെടികളുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണ്.പാടങ്ങള്‍ കണ്ടാല്‍ നെല്‍വയലുകളാണന്ന് പറയാന്‍ പറ്റാത്തതരത്തിലാണ് ആന്തകള്‍ വളര്‍ന്ന് പൂവിട്ടുനില്‍ക്കുകയാണ്.കഴിഞ്ഞ വര്‍ഷകാലത്ത് വെള്ളംകയറി ഇറങ്ങിയ പാടങ്ങളിലാണ് ഇത്തരത്തില്‍ ആന്തയടക്കമുള്ള കളകള്‍ വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നത്.
ഇത് ഈ വര്‍ഷത്തെ നെല്ലുല്‍പാദനത്തെയും സാരമായി ബാധിക്കുമെന്നആശങ്കയിലാണ് കര്‍ഷകര്‍.