വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളും അലമാരകളും കൈമാറി

0

ജില്ലാ പഞ്ചായത്ത് അക്ഷരപ്പുര പദ്ധതിയില്‍ വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളും അലമാരകളും ഏറ്റുവാങ്ങി. ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.എ ദേവകി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷ നായിരുന്നു.  പുസ്തകങ്ങള്‍ എം ചന്ദ്രന്‍ മാസ്റ്ററും, അലമാരകള്‍ വി കെ ശ്രീധരന്‍ മാസ്റ്ററും ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പര്‍ ഖമര്‍ ലൈല, മണികണ്ഠന്‍, കെ ആര്‍ രാജേഷ്,എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!