ചീയമ്പത്ത് നിന്ന് പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ നടപടി

0

പുല്‍പ്പള്ളി ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വൈകിട്ടോടെ ഉത്തരവായത്.കടുവയെ മൃഗശാലയിലേക്ക് മാറ്റുന്നതിന് 4 ദിവസമായി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുളത്തെ ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് നിരിക്ഷണത്തില്‍ വച്ചിരിക്കുകയായിരുന്നു ഈ മാസം 8 നാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് 2 കൂട് സ്ഥാപിച്ചത്.ഇതില്‍ ആനപ്പന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ ഈ മാസം 25നാണ് കടുവ കൂട്ടിലായത്. എട്ടാം തിയ്യതി മുതല്‍ 25 തിയ്യതി വരെ വനം വകുപ്പ് 24 മണിക്കൂറും പ്ട്രാളിംഗ് നടത്തിയിരുന്നു. 25 ന് പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് കൊണ്ടു പോകുന്നതിന് ഉന്നത തലങ്ങളില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുളം ഫോറസ്റ്റ് ഓഫിസില്‍ 24 മണിക്കൂറും കാവലിരിക്കേണ്ട അവസ്ഥയായിരുന്നു. ഉന്നതതലങ്ങളില്‍ നിന്ന് നിര്‍ദ്ദേശ മെത്താന്‍ വൈകിയതാണ് ഇതിന് കാരണം 4 ദിവസമായി കൂട്ടില്‍ കഴിയുന്ന കടുവയ്ക്ക് കൂട്ടിലെ കമ്പികളില്‍ തട്ടി പരിക്കുകള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദിത്വം പറയേണ്ട അവസ്ഥയാണ്. ജില്ലയിലെ ജനപ്രതിനിധികളുള്‍പ്പടെ കടുവയെ മൃഗശാലയിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് കടുവയെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!