പ്രതികൂല സാഹചര്യങ്ങളെ തോല്‍പ്പിച്ച് വിജയവഴിയില്‍ രാധിക

0

നിയമ പഠനത്തിന്റെ പാതയിലേക്ക് വയനാട്ടില്‍ നിന്ന് രാധിക നടന്നുകയറുന്നത് ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളെ തോല്‍പ്പിച്ചാണ്. ദേശീയ യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ ക്ലാറ്റില്‍ ഉന്നത വിജയം നേടിയ രാധിക സുല്‍ത്താന്‍ ബത്തേരി, വള്ളുവാടിയിലെ കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മകളാണ്.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കല്‍പറ്റ ഐ.റ്റി.ഡി.പി. പ്രൊജക്റ്റ് ഓഫീസ് സംഘടിപ്പിച്ച മൂന്ന് മാസത്തെ പരിശീലന പരിപാടിയാണ് ഈ വിജയത്തില്‍ നിര്‍ണ്ണായകമായത്. വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് പരിശീലനത്തിന് ചുക്കാന്‍ പിടിച്ചത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ മല്‍സര പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!