സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫില്‍ സീറ്റ് ധാരണയായി. സിപിഎം 28 സീറ്റില്‍ മല്‍സരിക്കും. പുതുതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് നല്‍കിയപ്പോള്‍ സിപിഐക്ക് ഒരു സീറ്റും നല്‍കി. മറ്റുള്ള സീറ്റുകള്‍ ഐഎന്‍എല്‍, എന്‍സിപി, ജനതാദള്‍ എസ് എന്നിവര്‍ക്കാണ്.
തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫില്‍ സീറ്റ് ധാരണയായി.നിലവിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തിയാണ് സീറ്റ് ധാരണയായിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം തനിച്ച് 28 സീറ്റില്‍ മല്‍സരിക്കും. മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ട് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.
അതേസമയം അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട സിപിഐയ്ക്ക് ഒരു സീറ്റുമാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള നാലുസീറ്റുകളില്‍ ഒന്നില്‍ സിപിഐക്ക് താല്‍പര്യമില്ല. ഇടതുപക്ഷ സ്വതന്ത്രനും, ഐഎന്‍എല്‍, എന്‍സിപി, ജനതാദള്‍ എസ് എന്നിവര്‍ക്ക് നല്‍കിയിരിക്കുന്ന സീറ്റുകളില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായിരിക്കും മല്‍സരിക്കുക. എല്‍ഡിഎഫില്‍ ചില ഡിവിഷനുകളിലേക്ക് സ്ഥാനാര്‍ത്ഥി സംബന്ധിച്ച അന്തിമതീരുമാനമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം യുഡിഎഫിലും, എന്‍ഡിഎയിലും സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂരോഗമിക്കുകയാണ്.