നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച മേപ്പാടി ഇഎംഎസ് സ്മാരക ടൗണ്‍ഹാള്‍ സികെ ശശിന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളിന് ഇഎംഎസ് സ്മാരകം എന്ന് പുനര്‍നാമകരണം നടത്തി.
ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പ്രവര്‍ത്തിച്ചിരുന്ന ടൗണ്‍ഹാള്‍ കോളേജിന്റെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റിയ ശേഷം നവീകരിച്ചാണ് ഇഎം എസ് സ്മാരക ടൗണ്‍ഹാള്‍ എന്ന് പുനര്‍ നാമകരണം നടത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, വൈസ് പ്രസിഡന്റ് ഷൈജു ചന്ദ്രശേഖരന്‍, തമ്പി, പി എമുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി അഷ്‌റഫ് പി എ മുഹമ്മദ് കെ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു