മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പുത്തരി ഉത്സവവും വിജയദശമി ആലോഷവും നടത്തി.
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പുത്തരി ഉത്സവവും വിജയദശമി ആലോഷവും നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. കുത്തുവിളക്ക് വാദ്യം എന്നിവയുടെ അകമ്പടിയോടെ മടയന്‍ ശങ്കരന്റെ നേതൃത്വത്തില്‍ നെല്‍ക്കതിര്‍ എത്തിച്ച് പുജാതി കര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്തു. ദീപാരാധനയും നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാര്‍, എം.കെ.രാജന്‍, ലിനീശന്‍, അശ്വന്ത്,സനോജ്, രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.