അന്യായമായി സിമന്റിന് വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനവ്യാപകമായി മുഴുവന്‍ ജില്ലാ കലക്ടേറ്റിനു മുന്‍പില്‍ ഒക്ടോബര്‍ 26 മുതല്‍ 30 വരെ പ്രതിഷേധ സമരം നടത്തും. കെ.രാജീവ്, അഷറഫ് മമ്മി, ഡി ഷാജി, ബെന്നി പി പി , ഡിക്്‌സണ്‍, പ്രദീപ്, അബ്രഹാം ബത്തേരി എന്നിവര്‍ സംസാരിച്ചു.