ലൊമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു
കണിയാമ്പറ്റ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ലൊമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ 2019-20 പ്ലാന്ഫണ്ടിലുള്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ പ്രധാനപെട്ട സ്ഥലങ്ങളിലാണ് ലൊമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രം,കണിയാമ്പറ്റ ജി.എച്ച്.എസ്.എസ് സ്കൂള്‍, ചോമാടി എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.ലൈറ്റുളുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍മാരായ അഖില സുരേന്ദ്രന്, കെ.. എം. ഫൈസല്‍, അബ്ബാസ് പുന്നോളി തുടങ്ങിയവര്‍ സംസാരിച്ചു.