പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വി ഫോര്‍ വയനാട് മൂവ്‌മെന്റ് സമരവുമായി രംഗത്ത്.
കല്‍പ്പറ്റ മാനന്തവാടി റൂട്ടില്‍ തോണിച്ചാലിനടുത്ത് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്ന റോഡ് രണ്ടാം പ്രളയം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല. ഈ മഴക്കാല ആരംഭത്തിലും ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു വെങ്കിലും താല്‍ക്കാലികമായി ചെയ്ത ടാറിങ്ങും ആഴ്ചകള്‍ ക്കുള്ളില്‍ തകര്‍ന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് അധികാരികളെ പലതവണ സമീപിച്ചു വെങ്കിലും ഫലം ഉണ്ടാകാത്തതിനാല്‍് വീ ഫോര്‍ വയനാട് പ്രത്യക്ഷ സമരം ആരംഭിച്ചു. ഏറ്റവും അടുത്ത ദിവസം താല്‍ക്കാലികമായി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ വി ഫോര്‍ വയനാട് മൂവ്‌മെന്റ് അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. മനോജ് കുമാര്‍ തലപ്പുഴ ബിനു മാനന്തവാടി, ഷിനു തോണിച്ചാല്‍, വിനോദ് തവിഞ്ഞാല്‍ എന്നിവര്‍ പങ്കെടുത്തു.