കാട്ടിക്കുളം ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ അമിത പിഴ ഇടാക്കുന്നതായി പരാതി

0

ഭാരം കുടുതലെന്ന പേരില്‍ നിത്യോപയോഗ സാധനകള്‍ കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് പിഴ ഇടാക്കുന്നതായി പരാതി.ഇത് മൂലം കര്‍ണ്ണാടകയില്‍ നിന്നും വയനാട്ടിലേക്ക് നിത്യോ പയോഗ സാധനകള്‍ കൊണ്ടുവരാന്‍ വാഹന ഉടമകള്‍ മടിക്കുന്നു.നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കാണ് കാട്ടിക്കുളം ആര്‍ ടി ഒ വാഹന പരിശോധന കേന്ദ്രത്തില്‍ അമിത പിഴ ഈടാക്കുന്നതായി പരാതി ഉയരുന്നത്.

നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വാഹനങ്ങളില്‍ കൃത്യമായ തൂക്കമാണ് പലപ്പോഴും കയറ്റാറുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ ചെറിയ തൂക്ക വ്യത്യാസം ഉണ്ടാകുമ്പോള്‍ ആണ് തൂക്ക വ്യത്യാസമെന്ന് പറഞ്ഞ് പരിശോധന കേന്ദ്രങ്ങളില്‍ പതിനൊന്നായിരം രുപ വരെപിഴ ഇടാക്കുന്നത്. ഇതിനുപുറമെ വാഹന പരിശോധന കേന്ദ്രത്തില്‍ അരമണിക്കൂറിലധികം താമസം നേരിടുന്നതായുംവാഹന ഉടമകള്‍ പരാതിപ്പെടുന്നു.ഡീസല്‍ വില വര്‍ദ്ധനവിലും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവിലും ബുദ്ധിമുട്ടുമ്പോള്‍ ചെറിയ ഇളവുകള്‍ അനുവദിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!