ലോക്ക്ഡൗണും കൊവിഡും ഏല്‍പ്പിച്ച ആഘാതത്തില്‍ കലാരംഗം
കൊവിഡും ലോക്ക്ഡൗണും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകാതെ കലാരംഗം. എട്ട് മാസമായി നൃത്ത അധ്യാപകരും ഗായകരുമെല്ലാം പ്രതിസന്ധിയിലാണ്്.ഈ മഹാനവമി കാലത്തുപോലും ഒരു വരുമാനവുമില്ലാതെ കഴിയുന്നത് നൂറ് കണക്കിന് കലാകരന്‍മാര്‍.
കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും നൃത്ത അധ്യാപകരും ഗായകരുമെല്ലാം തീരാദുരിതത്തിലാണ്. ഗുരുമുഖത്തു നിന്നും വിദ്യ അഭ്യസിപ്പിക്കാന്‍ ആവാതെ അവസ്ഥയില്‍ നൃത്ത അധ്യാപകര്‍. ഈ നവരാത്രികാലത്ത് പോലും നൃത്ത-സംഗീത സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാതെയും മറ്റ് പ്രോഗ്രാമുകള്‍ ഇല്ലാതെ ദുരിത വഴിയി ലാണ് നൃത്ത അധ്യാപകര്‍ ലോക്ക് ഡൗണ്‍ തുടങ്ങിയതുമുതല്‍ കഴിഞ്ഞ എട്ടു മാസങ്ങളായി വാര്‍ഷികങ്ങള്‍ പൊതുപരി പാടികള്‍ കലോത്സവങ്ങള്‍ ക്ലാസുകള്‍ അരങ്ങേറ്റങ്ങള്‍ തുടങ്ങിയ ഒരു വരുമാന മാര്‍ഗവും ഇല്ലാത്ത അവസ്ഥയി ലാണ് കലാകാരന്മാര്‍. മറ്റ് എല്ലാ മേഖലകളും പൂര്‍വ്വസ്ഥിതി യിലേക്ക് നീങ്ങുമ്പോള്‍ കലാകാരന്മാരുടെ ജീവിത പ്രശ്‌നത്തിന് ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും നിവേദനം സമര്‍പ്പിച്ച ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് 5 കുട്ടികള്‍ ക്കെങ്കിലും ക്ലാസുകള്‍ നല്‍കാന്‍ വേണ്ട നടപടി ഉണ്ടാവണമെന്ന ഓള്‍ കേരള ഡാന്‍സ് ടീച്ചേര്‍സ് അസോസി യേഷന്‍ സംസ്ഥാന പ്രസിണ്ടന്റായ മനോജ് മാഷും, സംഗീ താ ധ്യാപകനായ ജനാര്‍ദനന്‍ മാഷും പറയുന്നു.