450 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.’രുധിരം രണം രൗദ്രം’
അവനെ കണ്ടാല്‍ സിംഹം പോലും ജീവനും കൊണ്ടോടും’.. ഇതാണ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ ഭീം
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ഭീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ എത്തി. ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിക്കുന്ന കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ടീസറില്‍ പരിചയപ്പെടുത്തിയത്. രാം ചരണ്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 450 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരു ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യ സമര സേനാനികളെ കുറിച്ചാണ് ചിത്രം. തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായിരുന്നു ഇവര്‍.
‘രുധിരം രണം രൗദ്രം’ എന്നാണ് ആര്‍ആര്‍ആറിന്റെ പൂര്‍ണരൂപം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡിവിവി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം. എം എം കീരവാണിയുടേതാണ് സംഗീതം. 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഈ വര്‍ഷം ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു. പുതിയ റിലീസ് തിയ്യതി തീരുമാനിച്ചിട്ടില്ല.