രാഹുല്‍ഗാന്ധി ചുരമിറങ്ങി
ജില്ലാശുപത്രി സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ഗാന്ധി ചുരമിറങ്ങി. ഉച്ചതിരിഞ്ഞ് 3.30 ഓടെ ജില്ലാശുപത്രിയിലെത്തി 10 മിനിറ്റ് നേരത്തെ ഹ്രസ്വ സന്ദര്‍ശനം നടത്തിയാണ് വയനാട് പര്യടനം പൂര്‍ത്തിയാക്കിയത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യമേഖലയെയും പ്രശംസിച്ചു.
കെ.സി.വേണുഗോപാല്‍ എം.പി എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
3.50 ഓടെ കാര്‍മാര്‍ഗം കണ്ണൂര്‍ വിമാന താവളത്തിലേക്ക് രാഹുല്‍ പോയി. അവിടെ നിന്ന് പ്രത്യേക വിമാനത്തിന്‍ ഡല്‍ഹിക്ക് മടങ്ങും. ആശുപത്രി പരിസരത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാഹുലിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.