അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 177 ആന്റിജന്‍ ടെസ്റ്റിലാണ് 36 പേര്‍ക്ക് രോഗം പോസിറ്റീവായത്. ഇതില്‍ 35 പേര്‍ അമ്പലവയല്‍ പഞ്ചായത്തിലുള്ളവരും ഒരാള്‍ മീനങ്ങാടി പഞ്ചായത്തിലുളള ആളുമാണ്.
ഓരോ ടെസ്റ്റിലും ഇരുപതിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അമ്പലവയല്‍ ആരോഗ്യ വകുപ്പും പൊലീസും പഞ്ചായത്തും കര്‍ശനമായ നടപടികളുമായി രംഗത്ത് എത്തിയിട്ടുണ്ട്.ഇന്ന് നടന്ന ടെസ്റ്റില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളും ഏറെയുണ്ട് എന്നുള്ളതാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്.