സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍ വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.സ്ത്രീ സുരക്ഷാ തൊഴില്‍ സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പിവി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു
സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കും എതിരെയുള്ള പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി ഇന്ത്യ മാറിക്കഴിഞ്ഞതായും, അതിന് ഉദാഹരണമാണ് യുപിയിലെ ഹത്രാസിലെ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമെന്ന് എന്‍ ജി ഒ യൂണിയന്‍ വനിത സബ്കമ്മിറ്റികുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ അറിയിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീസുരക്ഷയും കരുതലും മുന്തിയ പരിഗണനയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഓരോ ബജറ്റിലും സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പോലീസ് എക്‌സൈസ് ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളിടക്കം കൂടുതല്‍ സ്ത്രീ വിജയം സര്‍ക്കാര്‍ ഉറപ്പാക്കിയതായും എന്‍ജിഒ യൂണിയന്‍ വിലയിരുത്തി. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ വനിത സബ്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ പ്രഭാകുമാരി അധ്യക്ഷത വഹിച്ചു.