കര്‍ഷകന്റെ കൃഷിയിടത്തില്‍ മയില്‍മുട്ട

0

അമ്പലവയല്‍ അടിവാരം മുതിരക്കാലായില്‍ സണ്ണി എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ കുന്നിന് മുകളിലെ റബര്‍ തോട്ടത്തിലാണ് അഞ്ച് മയില്‍ മുട്ടകള്‍ കണ്ടത്. പുല്ലുചെത്താന്‍ പോയവരാണ് അസാധാരണ മുട്ട കണ്ടത്.കഴിഞ്ഞദിവസങ്ങളില്‍ മയിലിനെ ഈ ഭാഗത്ത് കണ്ടിരുന്നു.

ഇന്നലെ നാലുമുട്ടയാണ് ഉണ്ടായിരുന്നത്. ഇന്നത് അഞ്ചെണ്ണമായി. വലിപ്പമുളള മുട്ടകളാണ്. തോട്ടങ്ങള്‍ കൂടുതലുളള ഈ പ്രദേശത്ത് മയിലുകള്‍ ധാരാളമുണ്ട്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ മയില്‍ മുട്ട കണ്ടത് ് കൗതുകമുണര്‍ത്തുന്ന  കാഴ്ചയായി.

Leave A Reply

Your email address will not be published.

error: Content is protected !!