ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ പ്രോജക്ട് നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2600 മീറ്റര്‍ ഉയരത്തിലുള്ള ചിങ്ങേരിമലയില്‍ സാഹസിക ടൂറിസത്തിന് സാധ്യതകള്‍ ഏറെയാണ്.കാരാപ്പുഴ ഡാം, അമ്പുകുത്തിമല, ചെമ്പ്രമല എന്നിവയുടെയും പരിസര പ്രദേശങ്ങളുടെയും അതി മനോഹരമായ ദൃശ്യ ഭംഗി ആസ്വദിക്കാന്‍ സാധിക്കും.
ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യപ്രഭാക്ഷണം നടത്തും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2600 മീറ്റര്‍ ഉയരത്തിലുള്ള ചിങ്ങേരി മല പ്രകൃതി ഭംഗിയും സാഹസിക ടൂറിസത്തിന് സാധ്യതകള്‍ നിറഞ്ഞതുമാണ്. സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണ് ചീങ്ങേരിയിലെ പ്രധാന ആകര്‍ഷണം. വര്‍ഷം മുഴുവനും തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സാഹസിക ട്രക്കിംഗ് കേന്ദ്രമായിരിക്കും ഇത്. ചീങ്ങേരി മലയുടെ അടിവാരത്ത് 1.04 കോടി അടങ്കലില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് കേന്ദ്രം സഞ്ചാരികള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ഓഫീസ് റൂം എന്നിവ ഉള്‍കൊള്ളുന്ന എന്‍ട്രന്‍സ് പ്ലാസ, ടോയ്‌ലെറ്റ്, പര്‍ഗോള, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.