ധീര ജവാന്‍ വസന്ത കുമാറിന് ജന്മ നാട്ടില്‍ നിത്യ സ്മാരകം, വസന്ത കുമാര്‍ പഠന കാലം മുതല്‍ ദീര്‍ഘ കാലം ചിലവഴിച്ച ലക്കിടി ജിഎല്‍പി സ്‌കൂളില്‍ നിര്‍മിച്ച സ്മൃതി മണ്ഡപം വെള്ളിയാഴ്ച മന്ത്രി ടിപി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്ത കുമാര്‍ ഓര്‍മയായിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ജന്മനാടായ ലക്കിടിയിലെ അദ്ദേഹം പഠിച്ച ജിഎല്‍പിസ്‌കൂള്‍ മൈതാനിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സ്മൃതി മണ്ഡപം ഒരുക്കിയിരിക്കുന്നത്.
മണ്ഡപത്തിലേക്ക് കടക്കാന്‍ പ്രത്യേക കവാടവും നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. വസന്ത കുമാര്‍ ഓര്‍മയായിട്ട് ഒരാണ്ട് പിന്നിടുന്നവേളയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപാഠികളും പഞ്ചായത്തും ചേര്‍ന്ന് സ്മാരകം നിര്‍മിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്.
തുടര്‍ന്ന് വൈത്തിരി പഞ്ചായത്ത് 8 ലക്ഷം രൂപ ചിലവാക്കി യാണ് 7 മാസം കൊണ്ട് സ്മൃതി മണ്ഡപം പൂര്‍ത്തിയാക്കിയത് .സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടുന്ന ജന പ്രതിനിധി കളും, ജവാന്റെ കുടുംബവും ചടങ്ങില്‍ പങ്കെടുക്കും .