രാഹുല്‍ ഗാന്ധി എം.പി.നാളെ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും
രാഹുല്‍ മുന്‍ കൈ എടുത്ത് സ്ഥാപിച്ച വെന്റിലേറ്ററിന്റെയും ആത്രോസ് സ്‌കോപ്പിക്ക് യന്ത്രത്തിന്റെ കൈമാറല്‍ ചടങ്ങും നാളെ നടക്കും.ആദ്യമായി ജില്ലാ ആശുപത്രിയിലെത്തുന്ന രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആശുപത്രി അധികൃതര്‍.
രാഹുല്‍ ഗാന്ധി ആദ്യമായാണ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നത്. കൊവിഡ് കാലത്ത് എം.പി. എന്ന നിലയില്‍ രാഹുല്‍ ജില്ലാ ആശുപത്രിയിലെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രി അധികൃതരും, രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്ത് 11 ലക്ഷം രൂപ ചിലവില്‍ 5 വെന്‍ന്റിലേറ്ററുകളും 26.5 ലക്ഷം രൂപ ചിലവഴിച്ച് ആത്രോസ് സ്‌കോപ്പിക്ക് യന്ത്രവും ഇതിനകം ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഇതിന്റെ കൈമാറല്‍ ചടങ്ങും നാളെ നടക്കും.എം.പി.എന്ന നിലയില്‍ നാളെ രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രി അധികൃതരും കാത്തിരിക്കുന്നത്.
ആതുരസേവന രംഗത്ത് ജില്ലയ്ക്ക് ഏറേ മുതല്‍കൂട്ടാവുന്ന മാനന്തവാടിയിലെ ജില്ലാ ആശുപത്രി ആധുനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമം രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും ഒപ്പം ജനപ്രതിനിധികളും.