അപൂര്‍വ്വ നാണയ ശേഖരവുമായി  വെള്ളമുണ്ടയിലെ ടി. അസീസ്. 

0

അത്യപൂര്‍വമായ നിരവധി നാണയങ്ങളാണ് അസീസിന്റെ  ശേഖരത്തിലുള്ളത്. നാണയങ്ങള്‍ കൊണ്ട് ദുബായിലെ ബുര്‍ജ്  ഖലീഫയുടെ മാതൃക ഉണ്ടാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.ലോകത്തിലെ മഹാന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങളാണ് അസീസിന്റെ നാണയ ശേഖരത്തിലെ അത്യപൂര്‍വ്വമായ നാണയങ്ങള്‍.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ യൂത്ത് കോഡിനേറ്ററായ അസീസ് വര്‍ഷങ്ങളായി നാണയശേഖരം തുടങ്ങിയിട്ട്. പഞ്ചായത്ത് ദുരന്തനിവാരണ അതോറിറ്റി ഫെസിലിറ്റേറ്റര്‍, ഹരിതകര്‍മ്മസേന കോ-ഓഡിനേറ്റര്‍, ചൈല്‍ഡ് ലൈന്‍ വളണ്ടിയര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍, പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ്അംഗം തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ അസീസ് മികച്ച ഒരു ജൈവകര്‍ഷകന്‍ കൂടിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!