ഐ.ടി മേഖലയിൽ സൗദിവൽക്കരണം; 30 ലധികം തസ്തികകളെ ബാധിക്കും
സൗദിയിൽ ഐ.ടി ആന്റ് കമ്മ്യൂണിക്കേഷൻ മേഖലയിൽ 30 ലധികം തസ്തികകൾ സ്വദേശിവൽക്കരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം ബാധകമാകുക.
ഇതിലൂടെ സ്വദേശികൾക്കായി ഒമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.