കര്‍ഷകദ്രോഹ ബില്ലിനെ ജനതാദള്‍ എസ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ജനതാദള്‍ ജില്ലാ സെക്രട്ടറി സുബൈര്‍ കടന്നോളി ഉദ്ഘാടനം ചെയ്തു.അസീസ് കൊടക്കാട്ട് അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ യുവജനത ജില്ലാ സെക്രട്ടറി അഫ്‌സല്‍ മാനന്തവാടി. ഷാനിഫ് റഹീസ് റോബിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.