പൊതു വിദ്യാഭ്യാസ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എന്ന ലക്ഷ്യത്തോടെ മേപ്പാടി ഗ്രാമ പഞ്ചായത്ത് ആവിഷ്‌കരിച്ച പഠന നേട്ടമുറപ്പാക്കുന്ന മധുര മിഠായി പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം അക്കാദമിക് കണ്‍സള്‍ട്ടന്റ് കെ ഹസ്സന്‍ റിപ്പോര്‍ട്ട് അവത രിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് കാര്‍ഡ് പ്രകാശനം നിര്‍വ്വഹിച്ചു. ചന്ദ്രശേഖരന്‍ തമ്പി, സി സീനത്ത്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലീല, വില്‍സണ്‍, ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.