ദുബൈയില്‍ വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ അനുമതി
ദുബൈയില്‍ ഹോട്ടലുകളിലും മറ്റ് വേദികളിലും വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ നിബന്ധനകളോടെ അനുമതി. ഈ മാസം 22 മുതലാണ് വിവാഹ സല്‍ക്കാരമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരു ഹാളില്‍ പരമാവധി 200 പേരെയാണ് അനുവദിക്കുക.
ടെന്റുകളിലും വീടുകളിലും 30 പേര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആളുകള്‍ തമ്മില്‍ നാല് മീറ്റര്‍ അകലം പാലിക്കണം. പരിപാടികള്‍ നാലു മണിക്കൂറില്‍ കൂടാന്‍ പാടില്ല. വയോധികരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പരിപാടികളില്‍ പങ്കെടുക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രീം കമ്മറ്റിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്.