മഹാനവമി-വിജയദശമി ദിവസങ്ങളില്‍  അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

0

മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തില്‍ നിന്ന് കൊല്ലൂര്‍  മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!
08:26