ഗോത്ര ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മനോജ് കാന

0

ഒന്നാമതെത്താന്‍ കഴിഞ്ഞില്ലെങ്കിലും വയനാട്ടിലെ ഗോത്ര ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലെ ത്തിക്കാന്‍ കെഞ്ചിരയിലൂടെ കഴിഞ്ഞതായി സംവിധായകന്‍ മനോജ് കാന. കെഞ്ചിര ഇത്തവണ മികച്ച രണ്ടാമത് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ചിത്രം ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വ പ്രതിസന്ധികളെയും സാമൂഹികപ്രശ്‌നങ്ങളെയും സമഗ്രമായി ആവിഷ്‌കരിക്കു ന്നുവെന്ന് നിരൂപകര്‍വിലയിരുത്തുന്നു.

ആദിവാസി ഊരുകളില്‍ ആരംഭിക്കുന്ന സിനിമ ‘കെഞ്ചിര’ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിച്ച് ഊരുകളിലെ പ്രശ്നങ്ങളിലൂടെ നീങ്ങുന്നു. പണിയ ഭാഷയിലാണ് സിനിമ. ജില്ലയിലെ ആദിവാസി ഊരുകളില്‍നിന്നുള്ളവരാണ് കെഞ്ചിരയിലെ അഭിനേതാക്കള്‍. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രഹണം, വസ്ത്രാലങ്കാരം എന്നീ അവാര്‍ഡുകളാണ് കെഞ്ചിര നേടിയത്.

തെരുവുനാടകങ്ങളിലൂടെ രംഗത്തെത്തിയ മനോജ് കാന ഒട്ടേറെ നാടകങ്ങളില്‍ അഭിനേതാവായും സംവിധായകനായും പ്രവര്‍ത്തിച്ചു. ഉറാട്ടിയെന്ന നാടകം ഒട്ടേറെ അവാര്‍ഡുകള്‍ക്കര്‍ഹമായി. ആദ്യ രണ്ടു ചിത്രങ്ങളും ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയാണ് മനോജ് കാന.വയനാട് ജില്ലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ക്കാണ് സിനിമയില്‍ അവസരം ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!