വിമാനത്താവളത്തില്‍ കുടുങ്ങിയ വിദേശികളുടെ മടക്കയാത്രാ ചെലവ് എയര്‍ലൈനുകള്‍ വഹിക്കണം; നിര്‍ദ്ദേശവുമായി ദുബൈ
മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാതെ രാജ്യത്തെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ വിദേശികളുടെ മടക്കയാത്രാ ചെലവ് അതത് വിമാന കമ്പനികള്‍ വഹിക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍.
ഒക്ടോബര്‍ 15നാണ് ഇത് സംബന്ധിച്ച് സര്‍ക്കലുര്‍ ദുബൈ വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയത്. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാതെ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ദുബൈ വിമാനത്താവളത്തിലെ ത്തിയിരുന്നു.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഇത്തരത്തില്‍ യാത്രക്കാര്‍ പ്രവേശന അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.