ലോക ഭക്ഷ്യ ദിനത്തില്‍ അഷ്‌റഫ് കൂട്ടായ്മയുടെ ഭക്ഷ്യ വിതരണം
ഒരു നേരത്തെ അന്നം വിശക്കുന്നവര്‍ക്ക് എന്ന സന്ദേശവുമായി ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അഷ്‌റഫ് കൂട്ടായ്മ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ എമിറേറ്റ്‌സ് കമ്മിറ്റികളുടെ സഹകരണത്തോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ആദ്യഘട്ട ഭക്ഷ്യ വിതരണം ഡെസര്‍ട്ട് ഏരിയയിലെ ലേബര്‍ ക്യാമ്പുകളില്‍ നടന്നു.
ആദ്യഘട്ട ഭക്ഷ്യ വിതരണത്തിന്റെ ഉദ്ഘാടനം അഷറഫ് കൂട്ടായ്മ യു.എ.ഇ. ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്‌റഫ് കെ.കെ. പുത്തൂര്‍ നിര്‍വഹിച്ചു. അഷറഫ് കേച്ചേരി,അഷറഫ് ടി.പി. അഷറഫ് നെട്ടൂര്‍, അഷറഫ് കുളങ്ങര, അഷറഫ് പട്‌ല എന്നിവരും വിതരണത്തില്‍ പങ്കാളികളായി. അഷറഫ് കൊവ്വല്‍, അഷറഫ് താനൂര്‍, അഷറഫ് പുന്നോത്, അഷറഫ് മണലിപുഴ അഷറഫ് ഒളിയത്തടുക്ക എന്നിവര്‍ സംസാരിച്ചു