ബസ് സര്‍വീസ് നിര്‍ത്തി: യാത്രക്കാര്‍ ദുരിതത്തില്‍

0

കമ്പളക്കാട് പടിഞ്ഞാറത്തറ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍.ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കമ്പളക്കാട്, വെണ്ണിയോട് ,പടിഞ്ഞാറത്തറ റൂട്ടിലുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയും പ്രൈവറ്റ് ബസുമായി ദിവസേന എട്ടോളം സര്‍വ്വീസ് നടത്തിയിരുന്ന റൂട്ടാണിത്. ഇതു കാരണം ഏറ്റവുമധികം ബുദ്ധിമുട്ടലായിരിക്കുന്നത് സാധാരണക്കാരായ യാത്രക്കാരാണ്.

പല ആളുകള്‍ക്കും ജോലിക്കു പോകാനും മറ്റും ഏക ആശ്രയം ഈ ബസുകളാണ്.ലോക്കല്‍ ടാക്‌സി പോലും ഇല്ലാത്ത റൂട്ടായതിനാല്‍ ജോലിക്ക് പോകാന്‍ മറ്റു നിവൃത്തിയൊന്നും ഇല്ലാത്തതിനാലും പലരും ഓട്ടോ വിളിച്ചാണ് പോകുന്നത്.തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് ഇതൊരു അധിക ചിലവാണ്.

മറ്റു വാഹനങ്ങള്‍ക്ക് കൈ കാട്ടിയാലും കോവിഡ് ഭീഷണിയെ തുടര്‍ന്ന് ആരും നിര്‍ത്താറില്ല.തികച്ചും പ്രതിസന്ധിയിലായിരിക്കുകയാണ് ഈ റൂട്ടിലെ യാത്രക്കാര്‍.ഈ റൂട്ടിലെ ബസ് സര്‍വ്വീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!