കൂലിത്തര്‍ക്കത്തിന്റെ പേരില്‍  കാലുതല്ലിയൊടിച്ചതായി പരാതി

0

കൂലിത്തര്‍ക്കത്തിന്റെ പേരില്‍ സഹതൊഴിലാളി കാലുതല്ലിയൊടിച്ചതായി പരാതി. പടിഞ്ഞാറത്തറയിലാണ് കൂലിതര്‍ക്കത്തിന്റെ പേരില്‍ ഒരുമിച്ചു ജോലിക്കുപോയ ആളുടെ കാല് സഹതൊഴിലാളി തല്ലിയൊടിച്ചത്.

പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിന്റെ പേരില്‍ കൂട്ടാളിയായ തൊഴിലാളിയുടെ  മര്‍ദ്ദനമേറ്റത്.പടിഞ്ഞാറത്തറ  സ്വദേശി  സിന്‍ജു ഒരുമിച്ച് ജോലിക്ക് പോയ  തോമസിന്റെ കാല് തല്ലിയൊടിച്ചതായാണ് പരാതി.

കൂലിപ്പണിക്കാരായ ഇവര്‍ ഒരുമിച്ച് ജോലിക്ക് പോയി. വൈകുന്നേരം തൊഴിലുടമ   700 രൂപ കൂലി  കൊടുത്തെങ്കിലും തുക  കുറവാണെന്ന പേരില്‍ ഇയാള്‍ തോമസിന്റെ വീട്ടിലേക്ക് പോയി. അവിടെവച്ച് ഇയാള്‍ തൂമ്പ കൈ കൊണ്ട് കാലില്‍ അടിക്കുകയും, നിലത്തുവീണ തോമസിന്റെ  ചെവിക്ക്  ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കല്‍പ്പറ്റ  ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.  തോമസ്  വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സംഭവത്തില്‍ സിന്‍ജുവിനെതിരെ പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!