60 വയസ്സ് കഴിഞ്ഞവര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണം
60 വയസ്സ് കഴിഞ്ഞ ആദായ നികുതിയടക്കാത്ത എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (എം) ജോസഫ് വിഭാഗം മാനന്തവാടിയില്‍ സത്യാഗ്രഹ സമരം നടത്തി. ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന സമരം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ ഉദ്ഘാടനം ചെയ്തു.കെ.ജെ.തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരക്കല്‍, ജോണി സെബാസ്റ്റ്യന്‍, അഡ്വ.ജോസിച്ചന്‍കോര ജോസ്, അഡ്വ: എല്‍ബി മാത്യു, മോണ്‍സി ഗിഡിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.