ആദായ നികുതി പരിധിയില്‍ വരാത്ത 60 വയസ് തികഞ്ഞ മുഴുവന്‍ പൗരന്‍മാര്‍ക്കും മാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. ജോസഫ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മേപ്പാടി ടൗണില്‍ സത്യാഗ്രഹ സമരം നടത്തി.പരിപാടി ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് പി അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.
പെന്‍ഷന്‍ നല്‍കുന്നതിലേക്കായി അയ്യായിരം രൂപ കേന്ദ്രവും അയ്യായിരം രൂപ സംസ്ഥാന സര്‍ക്കാരും തുക കണ്ടത്തെണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പൂക്കയില്‍ അധ്യക്ഷനായിരുന്നു. ഡി.അനില്‍ കുമാര്‍, സി.കെ.റിയാസ് കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.പി.മുജീബ്, ഷിബുപ്രിയ, പി സമീര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.