റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.
ഏച്ചോം -വിളമ്പുകണ്ടം റോഡരികിലായാണ് മാലിന്യം കുന്നുകൂടുന്നത്.രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ കവറുകളില്‍ കെട്ടി വലിച്ചെറിയുന്നതാണെന്നും കോഴി വേസ്റ്റടക്കം ഇവിടെ തള്ളാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കൂടാതെ കുറുമ്പാലക്കോട്ട മല കാണാനെത്തുന്ന സഞ്ചാരികളും ഇത്തരത്തില്‍ ഭക്ഷണാവശിഷ്ടങ്ങളടക്കം ഇവിടെ ഉപേക്ഷിക്കുന്നത് പതിവായിട്ടുണ്ട്.ഇത്തരത്തില്‍ ജനവാസ കേന്ദ്രത്തിനടുത്ത് മാലിന്യം കൊണ്ടു തള്ളുന്നത് പ്രദേശവാസികള്‍ക്ക് വലിയ ശല്യമായിരിക്കുകയാണ്.രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ്ങടക്കം ശക്തമാക്കി ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.