തളിപ്പുഴയില്‍ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം വഴി തദ്ദേശീയ മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി.
ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പ്പറേഷന്‍ സഹായത്തോടെ 1.56 കോടി രൂപ ചെലവഴിച്ചാണ് തളിപ്പുഴയില്‍ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം ആരംഭിച്ചത്. ഹാച്ചറിയില്‍ 44 ടാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
തളിപ്പുഴയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യവിത്തുകള്‍ കാരാപ്പുഴയില്‍ എത്തിച്ച് വളര്‍ത്തിവലുതാക്കി പൊതു ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതിനും മത്സ്യകൃഷിക്കുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.തളിപ്പുഴയില്‍ 12 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും.
ഉദ്ഘാടന ചടങ്ങില്‍ സി കെ ശശിധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു മെമ്പര്‍ ആയ മണികണ്ഠന്‍,ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മാന്‍ട്രോ
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം ചിത്ര,മാനേജിങ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീത് , സികെ സുധീര്‍ കൃഷ്്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു